കോട്ടയത്ത് 2849 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു; 74.79 കോടി രൂപയുടെ നഷ്ടം

14,308 കര്‍ഷകരുടെ വിവിധയിനം കൃഷികള്‍ വെള്ളത്തിലായി.

Update: 2020-08-12 17:03 GMT

കോട്ടയം: പ്രകൃതി ക്ഷോഭത്തില്‍ കോട്ടയം ജില്ലയിലെ കാര്‍ഷിക മേഖല നേരിട്ടത് കനത്ത നാശനഷ്ടം. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 11 വരെ 6411 ഹെക്ടറിലെ 74.79 കോടി രൂപയുടെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലിയിരുത്തല്‍. 14,308 കര്‍ഷകരുടെ വിവിധയിനം കൃഷികള്‍ വെള്ളത്തിലായി. 2849 ഹെക്ടറിലെ നെല്‍കൃഷി നശിച്ചതുവഴി 4557 കര്‍ഷര്‍ക്ക് 42 .73 കോടി രൂപയൂടെ നഷ്ടമാണ് നേരിട്ടത്.

കപ്പ 10918 ഹെക്ടര്‍, കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ 2.75 ലക്ഷം, തൈകള്‍ ഉള്‍പ്പെടെയുള്ള തെങ്ങുകള്‍ 2171, ജാതി2526, റബര്‍7800, കമുക്516, കുരുമുളക് കൊടികള്‍827, കാപ്പിച്ചെടികള്‍118, കൊക്കോ 54, ഗ്രാമ്പു140, പച്ചക്കറികള്‍127 ഹെക്ടര്‍, ഇഞ്ചി 10 ഹെക്ടര്‍, കിഴങ്ങ് വിളകള്‍36 ഹെക്ടര്‍, മഞ്ഞള്‍ ആറ് ഹെക്ടര്‍ എന്നിങ്ങനെയാണ് വിവിധ കൃഷികള്‍ക്കുണ്ടായ നാശനഷ്ടം.

വെറ്റിലക്കൊടി, പ്ലാവ് തുടങ്ങിയവയും നശിച്ചിട്ടുണ്ട്. വിളനാശം, നഷ്ടങ്ങളുടെ കണക്ക് എന്നിവ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കൃഷി ഓഫീസര്‍ സലോമി തോമസ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. 

Tags:    

Similar News