കാര്‍ഷിക വായ്പ: പാര്‍ലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ ധര്‍ണ; ആരിഫ് വിട്ടുനിന്നു

കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടുന്നതില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തിയത്. കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരേയാണ് കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2019-06-25 07:55 GMT

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ തിരിച്ചടവ് മൊറട്ടോറിയം നീട്ടണമെന്ന ആവശ്യമുയര്‍ത്തി പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ. ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും തന്നെ വൈകിയാണ് വിവരം ധരിപ്പിച്ചതെന്നും ലോക്‌സഭയിലെ ഇടത് അംഗമായ എ എം ആരിഫ് പറഞ്ഞു. സമരത്തിനു പിന്തുണയുണ്ടെങ്കിലും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടുന്നതില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തിയത്. കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരേയാണ് കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ധര്‍ണയില്‍ പങ്കെടുത്തു. കൂടിയാലോചന ഇല്ലാതെ ഏകപക്ഷീയമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ആരിഫ് ആരോപിച്ചു. ഇനിയുള്ള സമരങ്ങളില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് എംപിമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു ആരിഫ് പറഞ്ഞു.

Tags:    

Similar News