കോട്ടയം ജില്ലയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; ഇന്ന് 816 പേര്‍ക്ക് വൈറസ് ബാധ
കോട്ടയം: ജില്ലയില്‍ 816 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേര്‍ രോഗബാധിതരായി. പുതുതായി 4,998 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 368 പുരുഷന്‍മാരും 368 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 236 പേര്‍ രോഗമുക്തരായി. 3,945 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 89,617 പേര്‍ കൊവിഡ് ബാധിതരായി. 84,822 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,449 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 79
പാമ്പാടി 40
ഏറ്റുമാനൂര്‍ 32
അതിരമ്പുഴ 29
പാലാ 24
മാഞ്ഞൂര്‍, വൈക്കം, കൂരോപ്പട 23
ചങ്ങനാശേരി 22
വാകത്താനം21
കടുത്തുരുത്തി, മണര്‍കാട്, കാഞ്ഞിരപ്പള്ളി 19
നീണ്ടൂര്‍, മാടപ്പള്ളി 18
മുണ്ടക്കയം17
രാമപുരം, കുറിച്ചി 16
കടനാട്15
പുതുപ്പള്ളി, മുത്തോലി,
മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര 13
മീനടം, എരുമേലി12
പാറത്തോട്, പൂഞ്ഞാര്‍, അയര്‍ക്കുന്നം, മേലുകാവ് 11
ഈരാറ്റുപേട്ട, എലിക്കുളം, തിടനാട്, മുളക്കുളം, ഞീഴൂര്‍10
വെള്ളൂര്‍, തലയാഴം 9
ചിറക്കടവ്, കറുകച്ചാല്‍, വെച്ചൂര്‍, കിടങ്ങൂര്‍, കടപ്ലാമറ്റം 8
പൂഞ്ഞാര്‍ തെക്കേക്കര 7
കുമരകം, അകലക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, മൂന്നിലവ്, 6
കരൂര്‍, തൃക്കൊടിത്താനം, തിരുവാര്‍പ്പ്, തലപ്പലം 5
വാഴൂര്‍, പായിപ്പാട്, കൂട്ടിക്കല്‍, കോരുത്തോട്, പനച്ചിക്കാട് 4
ഉഴവൂര്‍, വാഴപ്പളളി, വിജയപുരം, ചെമ്പ് 3
വെള്ളാവൂര്‍, പള്ളിക്കത്തോട്, ഉദയനാപുരം, മണിമല, വെളിയന്നൂര്‍, തീക്കോയി, നെടുംകുന്നം, അയ്മനം,തലനാട്, മീനച്ചില്‍ 2
കല്ലറ, ഭരണങ്ങാനം, കങ്ങഴ, ടി.വി പുരം 1