റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും:പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്

Update: 2022-01-24 09:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.കേരളത്തിലെ ഏല്ലാ അറ്റകുറ്റപ്പണികളും ഈ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.


Tags:    

Similar News