പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്.

Update: 2022-04-04 17:16 GMT

ചെറിയമുണ്ടം: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി ജേണലിസം വിദ്യാര്‍ഥിനിയാണ്.

വീട്ടുവളപ്പിലെ ചപ്പുചവറകുള്‍ക്ക് തീയിടുമ്പോള്‍ അബദ്ധത്തില്‍ തീ ശരീരത്തിലേക്ക് ആളിപ്പടരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊള്ളല്‍ ഗുരുതരമായതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. മാതാവ്: ഉമ്മു കുല്‍സു. സഹോദരങ്ങള്‍: മിര്‍ഷാല്‍, മെറീല്‍.

Tags:    

Similar News