ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്‌സാന്‍ (21) ആണ് മരിച്ചത്.

Update: 2022-07-29 17:41 GMT
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

പറപ്പൂര്‍: ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്‌സാന്‍ (21) ആണ് മരിച്ചത്. അപകടം നടന്നയുടന്‍ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലുമായിരുന്നു. ഇന്ന് വൈകീട്ട് ആറോടെയാണ് മരണം. ബിസിഎ കോഴ്‌സ് കഴിഞ്ഞ് കാക്കഞ്ചേരി കിന്‍ഫ്രയില്‍ ട്രൈനിംഗിലായിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരില്‍ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു. പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സിനാന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്‌സാന്‍ ഇരിങ്ങല്ലൂര്‍ എംഎസ്എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ. മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ പാലാണി ജുമാ മസ്ജിദില്‍ ഖബറടക്കും.

Tags:    

Similar News