അബ്കാരി കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
ബുധനൂര്‍ പെരിങ്ങാട് രാമ മന്ദിരത്തില്‍ രാജന് നായര്‍ (60)ആണ് അറസ്റ്റിലായത്.
ആലപ്പുഴ: അബ്കാരി കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു. ബുധനൂര്‍ പെരിങ്ങാട് രാമ മന്ദിരത്തില്‍ രാജന് നായര്‍ (60)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴു മാസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2021 ജൂണ്‍ മാസത്തില്‍ വാറ്റ് ചാരായ വില്പന നടത്തിയതിന് രാജന് നായരുടെ പേരില്‍ മാന്നാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.
തുടര്‍ന്ന് പ്രതി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് പ്രതി വീട്ടില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയപ്പോള്‍ രക്ഷപെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പ്രതിയെ പോലിസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 2013ല്‍ കേസ് അന്വേഷണത്തിന് ചെന്ന മാന്നാര്‍ എസ്ഐ ആയിരുന്ന ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘത്തെ വെട്ടിയതുള്പ്പടെ നിരവധി അബ്കാരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജന് നായര്‍.