ജോജുവിന്റെ കാര്‍ തല്ലിതകര്‍ത്ത സംഭവം: രണ്ടാം പ്രതി ജോസഫിന് ജാമ്യം
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള ഏഴു കോണ്‍ഗ്രസ് നേതാക്കാള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ എറണാകുളം വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലിതകര്‍ത്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന രണ്ടാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ജോസഫിന് കോടതി ജാമ്യം അനുവദിച്ചു.എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള ഏഴു കോണ്‍ഗ്രസ് നേതാക്കാള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.ടോണി ചമ്മിണിയെ കൂടാതെ ഷെറീഫ്, മനു ജേക്കബ്, ജര്‍ജസ് ജേക്കബ്, ജോസഫ് മാളിയേക്കല്‍, ഷാജഹാന്‍,അരുണ്‍ എന്നിവര്‍ക്കാണ് നേരത്തെ ജാമ്യം ലഭിച്ചത്
ജാമ്യംലഭിച്ച പ്രതികള്‍ കാറിന് വന്ന നഷ്ടത്തിന്റെ 50 ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്നും 50000 രൂപയുടെ രണ്ട് ആള്‍ജാമ്യവും നല്‍കണമെന്നുമായിരുന്നു അന്നത്തെ ഇത്തരവ്.ജോസഫിന്റെ ജാമ്യാപേക്ഷയും അന്നു പരിഗണിച്ചിരുന്നുവെങ്കിലും കൂടൂതല്‍ വാദം കേള്‍ക്കുന്നതിനായി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.