ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവം: രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം
ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്
കൊച്ചി:ഇന്ധന വിലവര്‍ധനവിനെതിരെ എറണാകുളം വൈറ്റിലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തെന്ന കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം. ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കാറിന് വന്ന നഷ്ടത്തിന്റെ 50 ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം ഇരുവരും കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയ്ക്ക് തതുല്യമായ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ.
അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ അപേക്ഷ കൂടുതല്‍ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.