ഹേമ കമ്മീഷന്‍ രൂപീകരിച്ചതിനു പിന്നിലെ ഉദ്ദേശം നിറവേറ്റപ്പെടണം:പൃഥിരാജ്

റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്തന്നോ അതിനുളള അധികാരം ആര്‍ക്കാണെന്നോ തനിക്കറിയില്ല.എന്നാല്‍ ഹേമ കമ്മിറ്റി രൂപീകരിച്ചതിനു പിന്നിലുള്ള ഉദ്ദേശം എന്തായിരുന്നോ അത് നിറവേറ്റപ്പെടണമെന്നാണ് തന്റെ അഭിപ്രായം

Update: 2022-03-31 11:23 GMT

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ ഉദ്ദേശം എന്തായിരുന്നോ അത് നിരവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥിരാജ്.പുതിയ ചിത്രമായ ജനഗണമനയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ സെറ്റില്‍ ഹേമ കമ്മിറ്റി സന്ദര്‍ശനം നടത്തുകയും തന്നോട് സംസാരിക്കുകയും കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്നോ അതിനുളള അധികാരം ആര്‍ക്കാണെന്നോ തനിക്കറിയില്ല.എന്നാല്‍ ഹേമ കമ്മിറ്റി രൂപീകരിച്ചതിനു പിന്നിലുള്ള ഉദ്ദേശം എന്തായിരുന്നോ അത് നിറവേറ്റപ്പെടണമെന്നാണ്  തന്റെ അഭിപ്രായമെന്നും പൃഥിരാജ് വ്യക്തമാക്കി.

Tags:    

Similar News