പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് നടന്‍ ടൊവിനോ തോമസ്
സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണു സംഭവം.
കല്‍പ്പറ്റ: പ്രസംഗത്തിനിടെ സദസിലിരുന്ന് കൂവിയ വിദ്യാര്‍ഥിയെ വേദിയിലേക്കു വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്. സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണു സംഭവം. കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമം ഉദ്ഘാടനം ചെയ്ത് ടൊവിനോ പ്രസംഗിക്കുന്നതിനിടെയായിരുന്നു സദസില്‍നിന്നു കൂവല്‍. ഉടന്‍തന്നെ വിദ്യാര്‍ഥിയെ സ്റ്റേജിലേക്കു വിളിച്ച ടൊവിനോ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം വിസമ്മതിച്ച വിദ്യാര്‍ഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചാണു നടന്‍ സദസ്സിലേക്കു മടക്കിയത്. ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു സംഭവം. അതേസമയം, പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ ടൊവിനോയ്‌ക്കെതിരേ കെഎസ്‌യു നിയമനടപടിക്കൊരുങ്ങുന്നു. അടുത്തദിവസം എസ്പിക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നിലും പൊതുജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചെന്ന് കെഎസ്‌യു അറിയിച്ചു.