നടി ആക്രമിക്കപ്പെട്ട കേസ്: ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഉത്തരവിനെതിരെ രണ്ടാം പ്രതി; ചാക്കിലെ പൂച്ച പുറത്തുചാടിയെന്ന് കോടതി
കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതെന്തിനെന്ന് കോടതി.പ്രതിയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു.യാതൊരു കാരണവശാലും ഉത്തരവ് പിന്‍വലിക്കരുതെന്നും കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയെ സമീപിച്ചു. ചാക്കിലെ പൂച്ച പൂറത്തുചാടിയെന്ന് പരിഹസിച്ചുകൊണ്ട് പ്രതിയുടെ ആവശ്യം കോടതി തള്ളി.കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതെന്തിനെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ചാക്കിലെ പൂച്ച പൂറത്തു ചാടിയെന്നും കോടതി പ്രതിഭാഗത്തിന്റെ നടപടി ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു.കേസിലെ രണ്ടാം പ്രതിയായ മാര്‍ടിനാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.കേസില്‍ റിമാന്റില്‍ കഴിയുന്ന മാര്‍ടിന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിക്കൊണ്ട് കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കോടതിയെ സമീപിച്ചത്്.പ്രതികള്‍ എന്തിനാണ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.ഉത്തരവ് താന്‍ ഒപ്പിട്ടു കഴിഞ്ഞുവെന്ന് ജഡ്ജി പറഞ്ഞു.ഈ ഉത്തരവ് പിന്‍വലിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.പ്രതിയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു.യാതൊരു കാരണവശാലും ഉത്തരവ് പിന്‍വലിക്കരുതെന്നും കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.എറണാകുളം സിബിഐ കോടതി- മൂന്നി ലെ വനിതാ ജഡ്ജ് ഹണി വര്‍ഗീസ് മുമ്പാകെയാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഈ ആവശ്യവും കോടതി തള്ളിയിരുന്നു. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.