നടിയെ ആക്രമിച്ച കേസ്;സിനിമാതാരങ്ങളായ സിദ്ദിഖ്,ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരം മാറ്റിവെച്ചു

പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച്ച വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു

Update: 2020-03-07 14:53 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച്ച വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു.

നടി ഭാമയുടെ സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ സുഖമില്ലെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് വിസ്താരം മാറ്റിവെച്ചത്. മൊഴി നല്‍കാനായി ഭാമ വെള്ളിയാഴ്ടച രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് ഭാമയുടെ വിസ്താരം മാറ്റിയത്.

Tags:    

Similar News