നടി ശാരദ നായര്‍ അന്തരിച്ചു

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതാസ് ചിത്രം കന്‍മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Update: 2020-09-29 11:39 GMT

പാലക്കാട്: കന്‍മദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ (92) അന്തരിച്ചു. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതാസ് ചിത്രം കന്‍മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള മുത്തശ്ശിയുടെ അഭിനയരംഗങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ..' എന്ന ഗാനരംഗത്തിലും അഭിനയിച്ചിരുന്നു. മഞ്ജുവാര്യരുടെ മുത്തശ്ശിയായിട്ടായിരുന്നു ശാരദ നായര്‍ വേഷമിട്ടത്. 1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം- മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷമിട്ടിരുന്നു. സിനിമയില്‍ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.

Tags:    

Similar News