ലഹരിയെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നേരിടണം: ഡോ. മോഹന്‍ റോയ്

കാംപസ് ഫ്രണ്ട് തുടക്കം കുറിച്ച ലഹരിക്കെതിരേയുള്ള സംസ്ഥാന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മോഹന്‍ റോയ്

Update: 2019-07-15 16:36 GMT

തിരുവനന്തപുരം: ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വിപത്തായ ലഹരിക്കെതിരേ വിദ്യാര്‍ഥികള്‍ ഒരുമിക്കണം എന്നും ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. മോഹന്‍ റോയ്. കാംപസ് ഫ്രണ്ട് തുടക്കം കുറിച്ച ലഹരിക്കെതിരേയുള്ള സംസ്ഥാന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരേ ഉച്ചത്തില്‍ സംസാരിക്കേണ്ടത് വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയൊരു പ്രവണത കണ്ടിട്ടില്ല. ആദ്യമായാണ് ഒരു വിദ്യാര്‍ഥി സംഘടന ലഹരിക്കെതിരേ കാംപയിന്‍ സംഘടിപ്പിക്കുന്നതെന്നും കാംപസ് ഫ്രണ്ടിന്റെ ഈ പ്രവര്‍ത്തനം ശ്ലാഖനീയം ആണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ഹാദി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മോളി മാഴ്‌സെലിന്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഇ സുല്‍ഫി, എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍, സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സജീര്‍ കല്ലമ്പലം, ജില്ലാ സെക്രട്ടറി അംജദ് കണിയാപുരം പങ്കെടുത്തു. 

Tags:    

Similar News