645 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

വ്യാജവാറ്റിനെതിരെ റെയിഡുകള്‍ ശക്തമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ് അറിയിച്ചു.

Update: 2020-06-11 10:11 GMT

കോഴിക്കോട്: കൊയിലാണ്ടി റേഞ്ച് പരിധിയില്‍ വ്യാജ മദ്യം പിടികൂടുന്നതിനായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മന്ദമംഗലം ബീച്ചില്‍ നിന്നും 240 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ചേലിയ, അരിക്കുളം, പന്തലായനി കോട്ടക്കുന്ന് മല എന്നിവിടങ്ങളിലും ഒരാഴ്ചക്കിടെ നടത്തിയ ശക്തമായ പരിശോധനയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.

ചേലിയ ഇലാഹിയ കോളജിനടുത്ത് നിന്നും 185 ലിറ്റര്‍ വാഷും, പന്തലായനി കോട്ടക്കുന്ന് മലയില്‍ നിന്ന് 140 ലിറ്റര്‍ വാഷും, അരിക്കുളം കണ്ണമ്പത്ത് ഭാഗത്ത് നിന്നും 80 ലിറ്റര്‍ വാഷും, ആണ് കണ്ടെടുത്തു നശിപ്പിച്ചത്. വ്യാജവാറ്റിനെതിരെ റെയിഡുകള്‍ ശക്തമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ് അറിയിച്ചു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ പി വിനോദ് കുമാര്‍, എം ഹാരിസ്, രാജു എന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബാബു പി, അനീഷ് കുമാര്‍ എ പി, സോനേഷ് കുമാര്‍ കെ ആര്‍, റഷീദ് പി, നിഖില്‍ കിഴക്കയില്‍, വിജിനീഷ് കെ കെ വിചിത്രന്‍ സി എം, ഷംസുദ്ദീന്‍ കെ ടി, വനിതാ സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ സീമ പി, ഡ്രൈവര്‍ പ്രഭീഷ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News