കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം: ഇബ്രാഹിംകുഞ്ഞിന് ഇ ഡിയുടെ നോട്ടീസ്

ഈ മാസം 22 ന് ചോദ്യം ചെയ്യലിനായി കൊച്ചി യൂനിറ്റ് ഓഫിസില്‍ ഹാജരാകണമെന്നാണ് ഇ ഡി ഇബ്രാഹിംകുഞ്ഞിനോട് നിര്‍ദേശിച്ചിട്ടുള്ളത്.പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം

Update: 2021-03-04 05:25 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് നല്‍കിയ പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത് കേസിലെ അഞ്ചാം പ്രതിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.ഈ മാസം 22 ന് ചോദ്യം ചെയ്യലിനായി കൊച്ചി യൂനിറ്റ് ഓഫിസില്‍ ഹാജരാകണമെന്നാണ് ഇ ഡി ഇബ്രാഹിംകുഞ്ഞിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം.കേസില്‍ നേരത്തെ ഒരു തവണം ഇബ്രാഹിംകുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.രണ്ടാം തവണയാണ് ഇ ഡി ഇബ്രാഹിംകുഞ്ഞിനെ വിളിപ്പിക്കുന്നത്.

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ നവംബര്‍ 18 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ റിമാന്റിലായിരുന്ന ഇബ്രാഹിംകുഞ്ഞ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇ ഡി വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News