തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു; അബുവും അരുണ്‍കുമാറും പ്രതികള്‍
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.കേസില്‍ വിശദമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം എസ്പി കെ കാര്‍ത്തിക് പറഞ്ഞു.ഇതു സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു
കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.നേരത്തെ കേസില്‍ പോലിസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാര്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബു എന്നിവരെ പ്രതിയാക്കിയാക്കിയാണ് വിജിലന്‍സ് എറണാകുളം യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൈക്കൂലി, വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.കേസില്‍ വിശദമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം എസ്പി കെ കാര്‍ത്തിക് പറഞ്ഞു.ഇതു സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അരുണാണ് വ്യാജ ഉത്തരവില്‍ കമ്മീഷണറേറ്റിലെ സീലും ഒപ്പും വച്ചതെന്ന് കണ്ടത്തിയിരുന്നു.
ചൂര്‍ണ്ണിക്കര വില്ലേജിലുള്ള മതിലകം സ്വദേശിയായ ഹംസ,ഹംസയുടെ ഭാര്യ,ഹംസയുടെ മകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള.റവന്യൂ രേഖകളില്‍ നിലമായി കിടക്കുന്ന 71 സെന്റ്് സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനായി ഒരു വര്‍ഷം മുമ്പാണ് ശ്രീമൂല നഗരം അപ്പേലി വീട്ടില്‍ അബുട്ടി(അബു-39)യെ സമീപിക്കുന്നത്. ആവശ്യം നടത്തി നല്‍കാമെന്ന് അബു ഉറപ്പു കൊടുത്തു.തുടര്‍ന്ന് വില്ലേജ് ഓഫിസുവഴിയും ആര്‍ഡിഓഫിസുവഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് അബുവിന്റെ ബന്ധുവിന്റെ സുഹൃത്തായ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരനായ അരുണിനെ സമീപിച്ച് റവന്യു ഭാഷയില്‍ ഉത്തരവ് തയാറാക്കാന്‍ പ്രാവീണ്യമുള്ള അബു വ്യാജരേഖ ചമച്ച് അരുണിന് 30,000 രൂപ നല്‍കി രേഖയില്‍ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചത്.ഇതു കൂടാതെ അബു ആര്‍ഡിഓഫിസില്‍ നിന്നുള്ള ഉത്തരവും വ്യാജമായി തയാറാക്കി പഴയ ഉത്തരവിലെ ഒരു ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇതില്‍ വെട്ടിയൊട്ടിച്ച ശേഷം ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്ലേജ് ഓഫിസില്‍ നല്‍കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ വില്ലേജ് ഓഫിസര്‍ മേലധികാരികളെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്.