വെമ്പായത്ത് രോഗിയുമായി പോയ ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു; രണ്ട് മരണം
ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണപിള്ള എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണപിള്ള എന്നിവരാണ് മരിച്ചത്.
വെമ്പായം തേവലക്കാട് ജങ്ഷന് സമീപത്ത് മൂന്നുമണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലന്‍സും ടിപ്പറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.