ആന്തൂർ: ജയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ചിരുന്നതായി മന്ത്രി ജലീൽ
സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. സാജന്റെ വിഷയത്തിൽ തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് നിവേദനം നൽകിയിരുന്നെങ്കിലും എം വി ഗോവിന്ദൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടെന്നായിരുന്നു ആരോപണം.
തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനിടയായ പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ജെയിംസ് മാത്യു എംഎൽഎ നനിക്ക് നിവേദനം നൽകിയിരുന്നതായി മന്ത്രി കെ ടി ജലീൽ. നിവേദനം ലഭിച്ചതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതായിരുന്നു തന്റെ മുന്നിലെത്തിയ നിവേദനം. എന്നാൽ, സാജൻ നേരത്തെ നൽകിയ നിവേദനത്തിൽ എം വി ഗോവിന്ദൻ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. സാജന്റെ വിഷയത്തിൽ തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് നിവേദനം നൽകിയിരുന്നെങ്കിലും എം വി ഗോവിന്ദൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടെന്നായിരുന്നു ആരോപണം.