ആന്തൂർ: നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം ദേശാഭിമാനിക്കെന്ന് കോടിയേരി

ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ്. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം

Update: 2019-07-20 17:50 GMT

കണ്ണൂർ: ആന്തൂരിൽ വ്യവസായി സാജൻറെ ഭാര്യയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നൽകിയതിന് ഉത്തരവാദിത്വം ദേശാഭിമാനിക്കെന്ന് കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ്. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം, നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു.

ആന്തൂരില്‍ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടും. വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു. എന്നാൽ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്തയ്ക്ക് പിന്നാലെ സാജൻറെ ഭാര്യയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സാജന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. വിഷയത്തെ ഉപയോഗിച്ച് സി.പി.ഐ.എമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. 

Tags:    

Similar News