ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസ്: സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തി- കുമ്മനം രാജശേഖരൻ

ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസിൽ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

Update: 2020-11-06 05:45 GMT
ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസ്: സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തി- കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ല. ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസിൽ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. തിടുക്കത്തിൽ കേസെടുത്തത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്നെ കേസിൽ കുടുക്കി പ്രതിയാക്കി ചെളിവാരിയെറിഞ്ഞ് അവമതിപ്പുണ്ടാക്കാൻ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ട്.

Tags:    

Similar News