ഉള്ളത് വര്‍ഗീയത മാത്രം; കുമ്മനത്തിന്റെ സത്യവാങ്മൂലത്തെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍

ബിജെപി ഓഫിസിലെ താമസവും ആര്‍എസ്എസ് മുഖപത്രത്തിലെ ഓഹരിയും ഉള്ള കുമ്മനം വര്‍ഗീയത മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ട്രോളന്‍മാര്‍ പരിഹസിച്ചു.

Update: 2021-03-19 06:37 GMT

കോഴിക്കോട്: നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ നിറഞ്ഞ് 'ഇല്ല'. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, കടമില്ല ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല. ഇങ്ങനെ പോകുന്നു സത്യവാങ്മൂലം. എന്നാല്‍, കുമ്മനത്തിന് ഉള്ളത് വര്‍ഗീയത മാത്രമാണെന്നും ട്രോളന്‍മാര്‍ പരിഹസിച്ചു.

ബിജെപി ഓഫിസിലെ താമസവും ആര്‍എസ്എസ് മുഖപത്രത്തിലെ ഓഹരിയും ഉള്ള കുമ്മനം വര്‍ഗീയത മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ട്രോളന്‍മാര്‍ പരിഹസിച്ചു.

സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫിസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.

കുമ്മനം രാജശേഖരന്റെ കൈയ്യില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറനേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്. നേമത്ത് മത്സരിക്കുന്ന കുമ്മനം 2016 ല്‍ വട്ടിയൂര്‍കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു. കഴിഞ്ഞ ദിവസം കെ മുരളീധരന്‍ കരുത്തനാണെന്ന് നാമം എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. തനിക്ക് കിട്ടിയ വോട്ട് കുമ്മനത്തിന് കിട്ടുമോ എന്നും ഒ രാജഗോപാല്‍ ചോദിച്ചിരുന്നു.

Tags:    

Similar News