നിയമസഭാ തിരഞ്ഞെടുപ്പ്: മല്‍സരിക്കുന്നത് ആലോചിച്ചിട്ടില്ല; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊതുമാനദണ്ഡം വേണം: കെ വി തോമസ്
നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് അത് വരട്ടെ അപ്പോള്‍ നോക്കാമെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.മല്‍സരിക്കാന്‍ മാനദണ്ഡം കൊണ്ടുവരുന്നത് നല്ലതാണ് പക്ഷേ കോണ്‍ഗ്രസ് കേഡര്‍ പാര്‍ടിയല്ലാത്തതിനാല്‍ പലപ്പോഴും ഇത് അപ്രായോഗികമായി വരാറുണ്ട്. പൊതുവായ മാനദണ്ഡം ഉണ്ടാക്കായില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞിരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു
കൊച്ചി: നിയമസഭാ തിരഞ്ഞൈടുപ്പില്‍ മല്‍സരിക്കാനുണ്ടാകുമോയെന്ന് ഇപ്പോള്‍ തനിക്ക് പറയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മല്‍സരിക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ല.വൈപ്പിനില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് താന്‍ മല്‍സരിക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.
നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് അത് വരട്ടെ അപ്പോള്‍ നോക്കാമെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.മല്‍സരിക്കാന്‍ മാനദണ്ഡം കൊണ്ടുവരുന്നത് നല്ലതാണ് പക്ഷേ കോണ്‍ഗ്രസ് കേഡര്‍ പാര്‍ടിയല്ലാത്തതിനാല്‍ പലപ്പോഴും ഇത് അപ്രായോഗികമായി വരാറുണ്ട് പക്ഷേ പൊതുവായ മാനദണ്ഡം ഉണ്ടാക്കിയാല്‍ തര്‍ക്കങ്ങള്‍ കുറഞ്ഞിരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരാളെ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല.അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചില പ്രത്യേകതകള്‍ ഉണ്ട്. കെ കരുണാകരന്‍ ഉണ്ടായിരുന്ന സമയത്ത് കരുണാകരന്‍ ഇല്ലാത്ത മാളയില്ലായിരുന്നു. എന്നതുപോലെ തന്നെ ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയില്ലെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തിയത് സംബന്ധിച്ച ചോദ്യത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതാണെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.
2018 ല്‍ താന്‍ എംപിയായിരുന്ന സമയത്ത് കൊച്ചി ഫിഷിംഗ് ഹാര്‍ബറിന് 28 കോടിയുടെ രൂപയുടെ പ്രോജക്ട് ആയിരുന്നു വന്നത്.താന്‍ കൃഷി മന്ത്രിയായിരുന്ന കാലത്ത് 18 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു. ഇത് സമയബന്ധിതമായി തീര്‍ത്താല്‍ അഞ്ചു കോടി രൂപ കൂടി നല്‍കാമെന്ന് പറഞ്ഞിരുന്നു.തുടര്‍ന്ന് ഇത് കൊച്ചിന്‍ പോര്‍ടിന് നല്‍കുകയും ചെയ്തിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം തുടര്‍ച്ചയാണ്.ഒരു സര്‍ക്കാര്‍ പദ്ധതി തുടങ്ങും ഒരു പക്ഷേ മറ്റൊരു സര്‍ക്കാരായിരിക്കും ഇതു പൂര്‍ത്തിയാക്കുകയെന്നും കെ വി തോമസ് പറഞ്ഞു.കൊച്ചി മെട്രോയുടെ ചര്‍ച്ച ആരംഭിക്കുന്നത് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും കെ വി തോമസ് പറഞ്ഞു.കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി മോഡിയും ആണെങ്കിലും ഇതിന്റെ 99 ശതമാനവും വര്‍ക്ക് നടന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.