നിയമസഭാ തിരഞ്ഞെടുപ്പ്: മുല്ലപ്പള്ളി രാമചന്ദ്രന് പരിചയക്കുറവ്; കോണ്‍ഗ്രസിനെ നയിക്കാന്‍ നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന് വയലാര്‍ രവി

മുല്ലപ്പള്ളി രാമചന്ദ്രനെ ഡല്‍ഹിയില്‍ നിന്നാണ് കെപിസിസി പ്രസിഡന്റാക്കിയത്. അത് തെറ്റാണെന്നല്ല താന്‍ പറയുന്നത്.പക്ഷേ കേരളം അദ്ദേഹത്തിന് വ്യക്തമായിട്ടറിയില്ല. കെപിസിസി പ്രസിഡന്റിന് കേരളത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹിക അവസ്ഥയും എല്ലാം അറിഞ്ഞില്ലെങ്കില്‍ ബുദ്ധിമുട്ടാണെന്നും വയലാര്‍ രവി പറഞ്ഞു.ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ ബുദ്ധിമുട്ടാകും.ഉമ്മന്‍ ചാണ്ടിക്ക് എല്ലാം അറിയാം ആള്‍ക്കാരെയും അറിയാം.കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്.

Update: 2021-03-05 06:44 GMT

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ക്കാരനാണെങ്കിലും അദ്ദേഹത്തിന് കേരളം മുഴുവന്‍ നടന്നു പരിചയമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തേണ്ടത് ഉമ്മന്‍ചാണ്ടിയെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി.സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വയലാര്‍ രവി ഇക്കാര്യം വ്യക്തമാക്കിയത്.

താനാണെങ്കിലും ഉമ്മന്‍ ചാണ്ടിയാണെങ്കിലും കണ്ണൂരാണെങ്കിലും മറ്റെവിടെയാണെങ്കിലും തീവണ്ടിയില്‍ പോയി തിരിച്ചെത്തിയിരുന്നവരാണ്. തങ്ങള്‍ക്ക് എല്ലാ സ്ഥലങ്ങളും അറിയാം അവിടുത്തെ രാഷ്ട്രീയം അറിയാം അത്തരത്തില്‍ ബന്ധങ്ങളുമുണ്ടായിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രനെ ഡല്‍ഹിയില്‍ നിന്നാണ് കെപിസിസി പ്രസിഡന്റാക്കിയത്. അത് തെറ്റാണെന്നല്ല താന്‍ പറയുന്നത്.പക്ഷേ കേരളം അദ്ദേഹത്തിന് വ്യക്തമായിട്ടറയില്ല.സുധാകരനാകട്ടെയെന്നായിരുന്നു തന്റെ അഭിപ്രായം കെപിസിസി പ്രസിഡന്റിന് കേരളത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹിക അവസ്ഥയും എല്ലാം അറിഞ്ഞില്ലെങ്കില്‍ ബുദ്ധിമുട്ടാണെന്നും വയലാര്‍ രവി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ ബുദ്ധിമുട്ടാകും.ഉമ്മന്‍ ചാണ്ടിക്ക് എല്ലാം അറിയാം ആള്‍ക്കാരെയും അറിയാം.കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്.അദ്ദേഹമാണ് മുന്നില്‍ വരേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ജനത്തിന് വലിയ വിശ്വാസമുണ്ട്.കെ എസ് യുവില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നതുമുതല്‍ അങ്ങനെയാണ്.അദ്ദേഹത്തിന്റെ ശൈലി അങ്ങനെയാണ്. അത് കോണ്‍ഗ്രസുകാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടമാണെന്നും വയലാര്‍ രവി പറഞ്ഞു.ഉമ്മന്‍ ചാണ്ടി പിന്നിലേക്ക് പോകുന്നത് പാര്‍ടിയെ സംബന്ധിച്ച് ഗുണകരമല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് താനെന്നും വയലാര്‍ രവി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ എല്ലാ വരെയും ഒറ്റയടിക്ക് മാറ്റാന്‍ കഴിയില്ല.

ചില മുതിര്‍ന്ന നേതാക്കള്‍ അനിവാര്യമാണ്.എന്നാല്‍ കുറേക്കാലമായിട്ടുള്ള മറ്റുള്ളവര്‍ മാറേണ്ടിവരും.ഒരോ നേതാവിനും അവരുടേതായ ശൈലികള്‍ ഉണ്ട്. ഇപ്പോള്‍ പുതിയ തലമുറയൊണ് കമ്മിറ്റികളില്‍ കൂടുതലും കൊണ്ടുവന്നിരിക്കുന്നത്.ആളുകളെ മാറ്റാനല്ല എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് നേക്കേണ്ടതെന്നാണ് തന്റെ അഭിപ്രായം ആ രീതിയിലാണ് കമ്മറ്റികള്‍ ഉണ്ടാക്കേണ്ടത്.ഒരാളെ തന്നെ എല്ലാം ഏല്‍പ്പിക്കുന്നത് അപകടമാണ്. ഇപ്പോഴും ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല.ഇപ്പോഴും ഗ്രൂപ്പിന്റെ അതിപ്രസരം ഇപ്പോഴുമുണ്ട്. ഗ്രൂപ്പ് ആയിക്കോട്ടെ പക്ഷേ ഗ്രൂപ്പടിസ്ഥാനത്തിലല്ല സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തേണ്ടതെന്നും അങ്ങനെ വന്നാല്‍ അത് അപകടമാകുമെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

Tags:    

Similar News