അതിരമ്പുഴ പ്രത്യേക ക്ലസ്റ്റര്‍; കോട്ടയം ജില്ലയില്‍ പുതുതായി മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍
അതിരമ്പുഴയില്‍ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികം ആളുകളോ കൂട്ടം ചേരുന്നതിനും നിരോധനമുണ്ട്.
കോട്ടയം: അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിനെ പുതിയ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതിരമ്പുഴയില്‍ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികം ആളുകളോ കൂട്ടം ചേരുന്നതിനും നിരോധനമുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
രണ്ടുമണിക്കുശേഷം രാത്രി എട്ടുവരെ ഹോട്ടലുകള്‍ക്ക് പാഴ്സല്‍ സര്‍വീസ് നടത്താം. മാടപ്പള്ളി-13, വിജയപുരം-1, ആര്‍പ്പൂക്കര-1 എന്നീ ഗ്രാമപഞ്ചായത്തു വാര്‍ഡുകളെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-30, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-31, മീനടം പഞ്ചായത്ത്-2, കാണക്കാരി പഞ്ചായത്ത്-3, മാടപ്പള്ളി പഞ്ചായത്ത്-18 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശസ്ഥാപനങ്ങളിലെ 84 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം -11, 21,28, 46,48
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
5. പാറത്തോട് -8, 9
6. ഉദയനാപുരം- 17
7. ടിവി പുരം-11, 12
8. മറവന്തുരുത്ത്-1
9. വാഴപ്പള്ളി- 11, 12,
10. പായിപ്പാട് -7, 8, 9, 10, 11
11. കുറിച്ചി- 1,4, 19, 20
12. മാടപ്പള്ളി-13
13. തൃക്കൊടിത്താനം- 15
14. തലയാഴം- 14
15. എരുമേലി-1, 20
16. അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
17. മുണ്ടക്കയം-12
18. അയര്‍ക്കുന്നം-15
19. പനച്ചിക്കാട് -6
20. കങ്ങഴ-6
21. മീനടം-3
22. വെച്ചൂര്‍-6
23. വിജയപുരം-1
24. ആര്‍പ്പൂക്കര-1