വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ എത്തി കവര്‍ച്ചയ്ക്ക് ശ്രമം: സംഘത്തിലെ പ്രധാന പ്രതി പിടിയില്‍
നിലമ്പൂര്‍ വീട്ടിച്ചല്‍ ഭാഗത്ത് കുരിശുംമൂട്ടില്‍ വീട്ടില്‍ സിറിള്‍ (31) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തലപ്പാടിയിലുള്ള ലോഡ്ജില്‍ നിന്നും പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിലെ പ്രധാന പ്രതി പോലിസ് പിടിയില്‍ . നിലമ്പൂര്‍ വീട്ടിച്ചല്‍ ഭാഗത്ത് കുരിശുംമൂട്ടില്‍ വീട്ടില്‍ സിറിള്‍ (31) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തലപ്പാടിയിലുള്ള ലോഡ്ജില്‍ നിന്നും പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജൂലൈ 8 ന് പുലര്‍ച്ചെ ദേശീയ പാതയില്‍ കരിയാടാണ് സംഭവം. പോലീസ് പരിശോധന നടത്തുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഹൈവേയില്‍ കവര്‍ച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പിടിയിലാകുന്നത്. നിലമ്പൂര്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സിഐ കെ ജെ പീറ്റര്‍ , എസ്‌ഐ മാരായ പി പി ബിനോയി , പി എം ഷാജി, എസ്‌സിപി ഒ മാരായ ശ്യാംകുമാര്‍ , കുഞ്ഞുമോന്‍, റിതേഷ് എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.