ദേവനന്ദ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ(7) മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. തിരുവനന്തുപുരം മെഡിക്കല്‍ കോളജിലായിരുന്ന പോസ്റ്റ്മോര്‍ട്ടം. കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. 12.30ഓടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ്. ആറ്റിനോട് ചേര്‍ന്നാണ് കുട്ടിയുടെ വീട്. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തിരുന്നു.