ബാബരി തകര്‍ത്ത കേസിലെ കോടതി വിധി: മതനിരപേക്ഷ ഇന്ത്യയുടെ മരണമണി- ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണെന്ന് ഡിവൈഎഫ്‌ഐ. വിധി മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണ്.
പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടുനിന്നത് കോണ്‍ഗ്രസാണ്. ബിജെപിക്കും കോണ്‍ഗ്രസ്സിനും മാപ്പില്ലെന്നും പ്രതികളെ വെറുതെവിട്ട കോടതി വിധിയോട് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.