വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം:ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
നേഴ്സിങ് പഠനത്തിനു വായ്പ ലഭിക്കുന്നതിനായി നിരവധി തവണ ബാങ്കിനെ സമീപിച്ച കോട്ടയം കുടമാളൂര്‍ സ്വദേശിനിയായ ശ്രുതി എന്ന വിദ്യാര്‍ഥിനിക്ക് വായ്പ നല്‍കാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പോലിസ് രജിസറ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
കൊച്ചി: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടിതി റദ്ദാക്കി. നേഴ്സിങ് പഠനത്തിനു വായ്പ ലഭിക്കുന്നതിനായി നിരവധി തവണ ബാങ്കിനെ സമീപിച്ച കോട്ടയം കുടമാളൂര്‍ സ്വദേശിനിയായ ശ്രുതി എന്ന വിദ്യാര്‍ഥിനിക്ക് വായ്പ നല്‍കാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബാങ്കിന്റെ മാനേജര്‍ ഹരികൃഷ്ണന്‍, ഡെപ്യൂട്ടി മാനേജര്‍ ജോബിന്‍ ഫെന്‍ എന്നിവര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോതി റദ്ദാക്കിയത്. 2012 ഏപ്രില്‍ 17നു ശ്രുതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തുടര്‍ന്നു ചികില്‍സയിലായിരുന്ന ശ്രുതി 2012 ഏപ്രില്‍ 30നാണ്് മരിച്ചത്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കുതകുന്ന കുറ്റങ്ങള്‍ രേഖകളില്‍ നിന്നു കണ്ടെത്താനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നു കോടതി വിധിയില്‍ പറയുന്നു.