ബെവ് ക്യൂ ആപ്പ്: ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത മീറ്റിംങു കളുടെ സൂം വീഡിയോകള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി

ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത നടപടിക്കെതിരേ ടീ ബസ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ഹരജിയില്‍ സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി ജൂണ്‍ 29ന് പരിഗണിക്കും

Update: 2020-06-09 13:40 GMT

കൊച്ചി: ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത മീറ്റിംങു കളുടെ സൂം വീഡിയോകള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി. ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത നടപടിക്കെതിരേ ടീ ബസ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.വിവാദങ്ങള്‍ക്കിടെ കൊട്ടിഘോഷിച്ച് ഇറക്കിയ ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ പല തവണ തകരാറുണ്ടായി. ഒടിപി ലഭിക്കാത്തത് മുതല്‍ ആപ്പ് തുറക്കാന്‍ പോലുമാകാത്ത അവസ്ഥ ഉപഭോക്താവിന് നേരിട്ടിരുന്നു. ടെക്നിക്കല്‍ ബിഡില്‍ രണ്ടാമതായ ഫെയര്‍കോഡിന്റെ കാര്യക്ഷമതയില്‍ തുടക്കം മുതല്‍ ഹരജിക്കാരന്‍ ആരോപണം ഉന്നയിച്ചിരുന്നു.

കൂടാതെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഫെയര്‍കോഡിനെ തിരഞ്ഞെടുത്തതെന്നും നടപടി റദ്ദാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. 35 ലക്ഷം പേര്‍ ഉപയോഗിച്ചാല്‍ പോലും പ്രശ്നം ഉണ്ടാകില്ലെന്ന വാദത്തോടെ എത്തിയ ബെവ് ക്യു ആപ്പില്‍ പത്തു ലക്ഷം പേര്‍ ഉപയോഗിച്ചപ്പോള്‍ തന്നെ എല്ലാം ഉപയോഗ്യമല്ലാതായി. ഒടിപി നല്‍കാന്‍ ഒരു സേവന ദാതാവിനെ മാത്രമാണ് ആപ്പുമായി ബന്ധിപ്പിച്ചിരുന്നത്. ഇതിനെ കൂടുതല്‍ സേവനദാതാക്കളെ ഉപയോഗിച്ചിരുന്നെങ്കില്‍ ഈ തിരക്ക് ഒഴിവാക്കാമായിരുന്നുവെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. ഹരജിയില്‍ സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി ജൂണ്‍ 29ന് പരിഗണിക്കും 

Tags:    

Similar News