ഭാരത് ഫൈബറിന് കേരളത്തില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കൾ
കോഴിക്കോടാണ് ഭാരത് ഫൈബറിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 43,864 കണക്ഷനുകള്‍.
കോഴിക്കോട്: ബിഎസ്എന്‍എലിന്റെ ഫൈബര്‍ ബ്രോഡ്ബാന്റ് സേവനമാണ് ഭാരത് ഫൈബര്‍. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ സേവനം നല്‍കുന്നുണ്ട്. കേരളത്തില്‍ മാത്രം ഭാരത് ഫൈബറിന് മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളെ കിട്ടിയിരിക്കുന്നു എന്നാണ് പുതിയ റിപോര്‍ട്ടുകള്‍.
കോഴിക്കോടാണ് ഭാരത് ഫൈബറിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 43,864 കണക്ഷനുകള്‍. 41420 കണക്ഷനുകള്‍ ഉള്ള എറണാകുളമാണ് തൊട്ടുപിന്നില്‍. 32664 കണക്ഷനുകളുള്ള കൊല്ലവും, 31145 കണക്ഷനുകളുമായി കണ്ണൂരും പിന്നിലുണ്ട്. ഏറ്റവും കുറവ് മലപ്പുറത്താണ് (18282). കേരളത്തില്‍ ആകെ 3,00,423 കണക്ഷനുകളാണുള്ളതെന്നും കേരള ടെലികോം റിപോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ 11 വാണിജ്യ മേഖലകളില്‍ പത്തിലും 20000 ല്‍ ഏറെ വരിക്കാരുണ്ട്. ഇത് ബിഎസ്എന്‍എലിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
മികച്ച വേഗതയും ഉപഭോക്തൃസേവനവും ഭാരത് ഫൈബര്‍ നല്‍കുന്നുണ്ടെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഓണ്‍ലൈന്‍ ക്ലാസുകളും, വര്‍ക്ക് ഫ്രൈം ഹോമും ഭാരത് ഫൈബറിന് കൂടുതല്‍ വരിക്കാരെ ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ സേവനദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കും കൂടുകതല്‍ ഡാറ്റയും ഭാരത് ഫൈബര്‍ വാഗ്ദാനം ചെയ്യുന്നതും നേട്ടമാണ്. 399 രൂപയിലാണ് ഭാരത് ഫൈബര്‍ പ്ലാന്‍ ആരംഭിക്കുന്നത്.