ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: ദ്രുത പരിശോധനക്ക് വിജിലന്‍സ്
കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചത്.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വിജിലന്‍സ് പരിശോധിക്കും. ആരോപണത്തെക്കുറിച്ച് ദ്രുത പരിശോധന നടത്താനുള്ള സാധ്യതയാണ് വിജിലന്‍സ് തേടുന്നത്. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചത്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍. കൂടാതെ മുന്‍മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരം പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഓഫിസില്‍ ഒരു കോടിയും 25 ലക്ഷം രൂപ വിഎസ് ശിവകുമാറിന്റെ വീട്ടിലും രണ്ട് കോടി രൂപ കെപിസിസിക്കും നല്‍കിയെന്നായിരുന്നു ആരോപണം.