പരിയാരത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവും മരിച്ചു

പാച്ചേനി സ്വദേശി ലോപേഷാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോപേഷിനൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി സ്‌നേഹ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Update: 2022-07-07 06:10 GMT
പരിയാരത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവും മരിച്ചു

കണ്ണൂര്‍: പരിയാരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. പാച്ചേനി സ്വദേശി ലോപേഷാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോപേഷിനൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി സ്‌നേഹ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ലോപേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മംഗലാപുരം ഭാഗത്ത് നിന്ന് കോഴി കയറ്റി വന്ന പിക്കപ്പ് വാനും തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.

Tags:    

Similar News