കോട്ടയം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണമൊന്നും നല്‍കുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണമെത്തിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്് പറയുന്ന പോലെ കേസ് അന്വേഷിക്കുകയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.