ബിഷപ്പ് ഫ്രാങ്കോമുളക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം: സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
സച്ചിദാനന്ദന്‍, ആനന്ദ്, ഉമാ ചക്രവര്‍ത്തി, ജെ ദേവിക, മനീഷാ സേഥി, കവിതാ കൃഷ്ണന്‍, എം ഗീതാനന്ദന്‍, ലോറന്‍സ് യേശുദാസ്,ഡോ.ഗില്‍ബര്‍ട് സെബാസ്റ്റിയന്‍, പമീല ഫിലിപ്പോസ്, റോസമ്മ തോമസ് എന്നിവരടക്കം 56 പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്് ദുര്‍ബലപ്പെടുത്താനുള്ള സന്യാസിനി സഭയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. കവി സച്ചിദാനന്ദന്‍, നോവലിസ്റ്റ് ആനന്ദ്, ഉമാ ചക്രവര്‍ത്തി, ജെ ദേവിക, മനീഷാ സേഥി, കവിതാ കൃഷ്ണന്‍, എം ഗീതാനന്ദന്‍, ലോറന്‍സ് യേശുദാസ്,ഡോ.ഗില്‍ബര്‍ട് സെബാസ്റ്റിയന്‍, മാധ്യമ പ്രവര്‍ത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് എന്നിവരടക്കം 56 പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സേവ് ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പന്ത്രണ്ടോളം വിവിധ സ്ത്രീവിമോചന സംഘടനകളും, മറ്റു സാമൂഹ്യക്ഷേമ സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ഈ നിവേദനത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
കേസിനെ ദുര്‍ബലപ്പെടുത്താനും കേരള സമൂഹത്തോടു സംവദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രിഗേഷന്‍ അധികാരികളില്‍ നിന്നുമുള്ളത്. നോട്ടീസ് നല്‍കിയ കന്യാസ്ത്രീകള്‍ അംഗമായി മിഷണിറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഷേന്‍ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ റജീന ബിഷപ്പ് ഫ്രാങ്കോക്ക് വേണ്ടി സ്വമേധയാ രംഗത്തു വന്ന് പോലീസില്‍ മൊഴി നല്‍്കുകയും പരസ്യമായി ചാനലിലും അച്ചടി മാധ്യമങ്ങളിലും ബിഷപ്പ് ഫ്രാങ്കോയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തതാണെന്നും കത്തില്‍ ഇവര്‍ ആരോപിക്കുന്നു. സിസ്റ്റര്‍ നീനാ റോസിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി അവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കാതെ തടഞ്ഞു വക്കുകയും, ഹാള്‍ ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്തു. സിസ്റ്റര്‍ അനുപമയെ ഭീഷണിപ്പെടുത്തി കത്തെഴുതി വാങ്ങാന്‍ ഒത്താശ നല്‍കിയത് സിസ്റ്റര്‍ റെജീനയാണെന്നും കത്തില്‍ ആരോപിക്കുന്നു. ബിഷപ് ബലാല്‍ സംഗം ചെയ്ത കന്യാസ്ത്രീയക്ക് നീതി ലഭിക്കാന്‍ ശക്തമായ നിലകൊള്ളുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ സിസ്റ്റര്‍മാരായ അനുപമ,ജോസഫൈന്‍,ആല്‍ഫി, നീന റോസ് എന്നിവരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റു പ്രതികാര നടപടികളും ബിഷപ്പ് ഫ്രാങ്കോയുടെ നിര്‍ദ്ദേശപ്രകാരം സിസ്റ്റര്‍ റെജീന നടപ്പില്‍ വരുത്തുന്നതാണ് എന്ന് വ്യക്തമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീകള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്ന് പുറത്തെത്തുകയും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീന മേഖലയുടെ ഉള്ളിലാവുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം. അതിനാല്‍ തന്നെ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് ഒരു കാരണവശാലും കേസിന്റെ വിചാരണ തീരും വരെ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ സമ്മതിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും നിവേദനത്തില്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി ഫെബ്രുവരി 9 ന് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. എസ്ഒഎസ് കോട്ടയം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലായിരിക്കും കണ്‍വെന്‍ഷന്‍. സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഫാ.അഗസ്റ്റിന്‍ വട്ടോലി മാറുകയും, പുതിയ കണ്‍വീനര്‍ ആയി ഫെലിക്‌സ് ജെ പുല്ലൂടനും ജോയിന്റ് കണ്‍വീനര്‍ ആയി എഎംടിയുടെ ഷൈജു ആന്റണിയും ചുമതലകള്‍ ഏറ്റെടുത്തു.