കന്യാസ്ത്രീകള്‍ക്കു വേണ്ടി സ്വാമി അഗ്നിവേശ് മാര്‍പ്പാപ്പക്ക് കത്തെഴുതി

സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശുക്രിസ്തു ലോകത്തെ പഠിപ്പിച്ചതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2019-01-24 08:39 GMT

തിരുവനന്തപുരം: കേരളത്തില്‍ കന്യാസ്ത്രീകള്‍ക്ക് എതിരേയുള്ള അരമനകളുടെ അതിക്രമങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപെട്ട് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ് മാര്‍പാപ്പക്ക് കത്തെഴുതി. ലൈംഗീകാതിക്രമ കേസില്‍ ആരോപണ വിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ആല്‍ഫി പള്ളശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രഥമദൃഷ്ട്യാ പ്രതികാര നടപടിയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

അടിച്ചമര്‍ത്തപ്പെട്ട ഇരയ്ക്ക് വേണ്ടി സംസാരിച്ച ഇവരെ ഇന്ത്യയിലെ ജനങ്ങള്‍ ബഹുമാനിക്കുന്നു. സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശുക്രിസ്്തു ലോകത്തെ പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള താങ്കളുടെ പ്രതിബദ്ധതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ താങ്കള്‍ ഈ വിഷയത്തില്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈ പ്രശന്ങ്ങളുമായി നേരി്ട്ട് ബന്ധമില്ലാത്ത എനിക്ക് പോലും ഇത്തരത്തിലാണ് തോന്നുന്നതെങ്കില്‍ ഇതുമായി അടുത്ത ബന്ധമുള്ള കേരളത്തിലുള്ളവര്‍ക്ക് എത്രമാത്രം തീവ്രമായിട്ടായിരിക്കും ഈ പ്രശ്നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് എന്ന് ആലോചിക്കുന്നു. കേരളത്തിന്റെ പൊതുസമൂഹം ഈ കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും കഴിഞ്ഞദിവസം അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News