ബിജെപി നേതാവ് വി വി രാജേഷ് അറസ്റ്റില്‍
ശബരിമലയില്‍ ആചാരലംഘനം തടയാനെത്തിയ കെ സുരേന്ദ്രന്, വി വി രാജേഷ്, വത്സന് തില്ലങ്കേരി, പ്രകാശ് ബാബു, ആര് രാജേഷ് എന്നീ ബിജെപി, ആര്‍എസ്എസ് നേതാക്കളെ പ്രതിയാക്കി പോലിസ് കേസെടുത്തിരുന്നു.
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ശബരിമല ദര്‍ശനത്തിന് എത്തിയ യുവതിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് വി വി രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11ഓടെ പമ്പ പോലിസാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്ത ശേഷം ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ശബരിമലയില്‍ ആചാരലംഘനം തടയാനെത്തിയ കെ സുരേന്ദ്രന്, വി വി രാജേഷ്, വത്സന് തില്ലങ്കേരി, പ്രകാശ് ബാബു, ആര് രാജേഷ് എന്നീ ബിജെപി, ആര്‍എസ്എസ് നേതാക്കളെ പ്രതിയാക്കി പോലിസ് കേസെടുത്തിരുന്നു.
കേസില്‍ പതിനഞ്ചാം പ്രതിയാണ് വി വി രാജേഷ്. മുന്‍കൂര്‍ ജാമ്യത്തിന് പത്തനംതിട്ട ജില്ലാ കോടതിയെ നേരത്തെ രാജേഷ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പമ്പ പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തത്.