വിവാദപ്രസംഗം: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കലക്ടര്‍ക്കെതിരേ ബിജെപി
കലക്ടറുടെ നടപടി വിവരക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരേ നടപടിയെടുക്കാനുള്ള കലക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.
തൃശൂര്‍: വിവാദപ്രസംഗത്തിന്റെ പേരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയ്‌ക്കെതിരേ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. കലക്ടറുടെ നടപടി വിവരക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരേ നടപടിയെടുക്കാനുള്ള കലക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണ്.
ശബരിമലയിലെ സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ചയാക്കി വോട്ടുചോദിക്കുമെന്ന് ആവര്‍ത്തിച്ച ഗോപാലകൃഷ്ണന്‍, കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ടുതേടുമെന്നും വ്യക്തമാക്കി. ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ടഭ്യര്‍ഥിച്ചതിന്റെ പേരിലാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ കലക്ടര്‍, 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.