തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; എല്‍ഡിഎഫിന് ഭരണം നഷ്ടമായി
2015ല്‍ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍ നിന്നു ബിജെപി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ മുസ്‌ലീംലീഗിലെ സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സനായി
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ മിനി മധുവിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. ഇതോടെ എല്‍ഡിഎഫ് ഭരണസമിതി പുറത്തായി. 35 അംഗ നഗരസഭാ കൗണ്‍സിലിലെ 14 യുഡിഎഫ് അംഗങ്ങളും ബിജെപിയിലെ എട്ട് പേരും പ്രമേയത്തെ അനുകൂലിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ 13 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. 2015ല്‍ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍ നിന്നു ബിജെപി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ മുസ്‌ലീംലീഗിലെ സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സനായി. യുഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ വര്‍ഷം സഫിയ ജബ്ബാര്‍ രാജി വച്ചു. എ്ന്നാല്‍ പിന്നീടു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. തുല്യ അംഗബലം വന്നതോടെ നറുക്കെടുപ്പ് നടത്തിയാണ് എല്‍ഡിഎഫിലെ മിനി മധു ചെയര്‍പഴ്‌സനായി അധികാരത്തിലെത്തിയത്. ഈ ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണു ഇന്നു പാസായത്.