മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പോലിസിന് വിവരം ലഭിച്ചിരുന്നു.

Update: 2019-01-05 11:42 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി. വൈകീട്ട് നാലരയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധം ഭയന്ന് ട്രാഫിക് നിയമം ലംഘിച്ച് മുഖ്യമന്ത്രിക്ക് പോലിസ് വഴിയൊരുക്കി. ഇതു പാളയത്ത് ഏറെനേരം ഗതാഗത കുരുക്കിനും കാരണമായി. പ്രതിഷേധിച്ച പ്രവര്‍ത്തകരായ അനന്തകൃഷ്ണന്‍, ഷാജി എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പോലിസിന് വിവരം ലഭിച്ചിരുന്നു.

Tags:    

Similar News