കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Update: 2019-06-02 19:22 GMT

കുന്നോത്തുപറമ്പ്: കണ്ണൂര്‍ കുന്നോത്തു പറമ്പില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. പാറായി മനോഹരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവ സമയത്ത് മനോഹരന്‍ വീട്ടില്‍ ഇല്ലായിരുന്നു. ബോംബേറിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മനോഹരന്റെ ഭാര്യ സ്മിതയെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ മനോഹരന്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 

Tags:    

Similar News