സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ നാടിനെ മുഴുവന്‍ തീറെഴുതിക്കൊടുക്കുന്നു: സീതാറാം യെച്ചൂരി
തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി പണമിറക്കുന്നത് വന്‍കിട കുത്തകകളാണെന്നും അതിനുള്ള പ്രത്യുപകാരമാണ് മോഡി ചെയ്യുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് പിന്നിലെ അഴിമതി ഇതുതന്നെയാണെന്നും യെച്ചൂരി പറഞ്ഞു. ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് ഉടമ അംബാനിക്കുണ്ടായ നേട്ടം പരിശോധിച്ചാല്‍ ബിജെപിക്കും ആര്‍എസ്എസിനും അവരുമായുള്ള ചങ്ങാത്തത്തിന്റെ ആഴം മനസ്സിലാകും. മുകേഷ് അംബാനിക്ക് പാരമ്പര്യമായി കൈവന്ന സ്വത്തിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്താകെ സമ്പാദിച്ചതിന്റെ പതിന്മടങ്ങ് സമ്പത്താണ് അദ്ദേഹം അക്കാലത്ത് ആര്‍ജിച്ചത്.
കൊച്ചി:സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്ക് നാടിനെ മുഴുവന്‍ തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബിപിസിഎല്‍ വില്‍പ്പനയ്ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അമ്പലമുകളിലെ കമ്പനിഗേറ്റില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടുകളെല്ലാം ഒരു സുഹൃത്തിനു നല്‍കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മാത്രം ബദല്‍ നയം ഉയര്‍ത്തി അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു സുഹൃത്തിന് ഓയില്‍ മേഖല കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി പണമിറക്കുന്നത് വന്‍കിട കുത്തകകളാണെന്നും അതിനുള്ള പ്രത്യുപകാരമാണ് മോഡി ചെയ്യുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് പിന്നിലെ അഴിമതി ഇതുതന്നെയാണെന്നും യെച്ചൂരി പറഞ്ഞു.
ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് ഉടമ അംബാനിക്കുണ്ടായ നേട്ടം പരിശോധിച്ചാല്‍ ബിജെപിക്കും ആര്‍എസ്എസിനും അവരുമായുള്ള ചങ്ങാത്തത്തിന്റെ ആഴം മനസ്സിലാകും. മുകേഷ് അംബാനിക്ക് പാരമ്പര്യമായി കൈവന്ന സ്വത്തിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്താകെ സമ്പാദിച്ചതിന്റെ പതിന്മടങ്ങ് സമ്പത്താണ് അദ്ദേഹം അക്കാലത്ത് ആര്‍ജിച്ചത്. എണ്ണവ്യവസായവും ടെലികോം മേഖലയും അംബാനിയുടെ നിയന്ത്രണത്തിലായി. രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലയ്ക്ക് രൂപംനല്‍കിയത്. അവയെ വിറ്റുതുലയ്ക്കുന്നത് രാജ്യത്തെ വില്‍ക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പൊതുസ്വത്തുക്കളുടെ കൈകാര്യകര്‍ത്താക്കള്‍ മാത്രമാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍. ജനങ്ങളാണ് യഥാര്‍ഥ ഉടമകള്‍. ജനങ്ങളുടെ അനുമതിയില്ലാതെ അതൊന്നും കൈയൊഴിയാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കും ദലിതര്‍ക്കും മുസ് ലിംകള്‍ക്കുമെതിരെ നടക്കുന്ന അക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും രാജ്യത്തെ ശിഥിലമാക്കാനുള്ള ഹിന്ദുത്വ പാക്കേജിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം മറവിലാണ് ബിപിസിഎല്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയും പൗരത്വ നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയത്. രാജ്യാന്തര സമൂഹവുമായി ചേര്‍ന്നുള്ള വന്‍ ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്. രാജ്യത്തിന്റെ സമ്പത്ത് അവര്‍ക്കും കിട്ടുമെന്നതിനാല്‍ സ്ത്രീകള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളോട് രാജ്യാന്തര സമൂഹവും മൗനം പാലിക്കുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.ബിപിസിഎല്‍ വില്‍പ്പനയിലൂടെ രാജ്യത്തിന്റെ സ്വത്ത് മാത്രമല്ല, സാമൂഹ്യസുരക്ഷയും സാമ്പത്തികാടിത്തറയും ശിഥിലമാകും. അതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യവ്യാപകമായി സിപിഐ എം നേതൃത്വം നല്‍കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള യഥാര്‍ഥ ദേശസ്നേഹത്തിലധിഷ്ഠിതമായ പോരാട്ടമാണ് ഇതിനെതിരെ ഉയര്‍ന്നുവരുന്നതെന്നും യെച്ചൂരി പറഞ്ഞു. തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു.