ബാറുടമകളില്‍ നിന്നും കൈക്കൂലി: മൂന്നു എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തു

കുന്നത്ത് നാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സജികുമാര്‍, പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രന്‍,പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസര്‍ വി ആര്‍ പ്രതാപന്‍ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തത്

Update: 2020-03-14 07:40 GMT

കൊച്ചി: ബാറുടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ മൂന്നു എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്റു ചെയ്തു.കുന്നത്ത് നാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സജികുമാര്‍, പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രന്‍,പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസര്‍ വി ആര്‍ പ്രതാപന്‍ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തത്.

ബാര്‍ ഹോട്ടലുകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് പരാതിയെ തുടര്‍ന്ന് എക്‌സൈസ്്(വിജിലന്‍സ്)ന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു.ഇതിനിടയില്‍ വാങ്ങിയ കൈക്കൂലിപണം ഉദ്യോഗസ്ഥര്‍ ബാറുടമകള്‍ക്ക് തിരികെ നല്‍കിയിരുന്നു.സംഭവത്തില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

എക്‌സൈസ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു ഉദ്യോഗസ്ഥരും ഗൗരവമായ വിധത്തില്‍ കൃത്യവിലോപം കാട്ടിയതായും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ മൂവരെയും സ്ഥലം മാറ്റിയിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മൂവരെയും സര്‍വീസില്‍ നിന്നും സസ്‌പെന്റു ചെയ്തിരിക്കുന്നത്.

Tags:    

Similar News