ഹജ്ജ്:തീര്‍ഥാടകരുടെ ആദ്യ സംഘം യാത്രയായി

ഇന്ന് രാവിലെ പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ഥാടകരാണ് യാത്രയായത്. ഇതില്‍ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത് ആദ്യ വിമാനത്തിന്റെ ഫ് ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു

Update: 2022-06-04 07:29 GMT

കൊച്ചി: ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. ഇന്ന് രാവിലെ പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ഥാടകരാണ് യാത്രയായത്. ഇതില്‍ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത് ആദ്യ വിമാനത്തിന്റെ ഫ് ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന യാത്രയയപ്പ് പ്രാര്‍ഥന സംഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു. എയര്‍പോര്‍ട്ടില്‍ എത്തിയ ഹാജിമാരെ സിയാല്‍ അധികൃതര്‍, സി ഐ എസ് എഫ്, സഊദി എയര്‍ലൈന്‍സ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഫ് ളാഗ് ഓഫ് ചടങ്ങില്‍ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അന്‍വര്‍ സാദത്ത് എം എല്‍ എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഫൂജ കാതൂന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഐ പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, മുഹമ്മദ് റാഫി. പി പി, അക്ബര്‍ പി ടി, സിയാല്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ ദിനേശ് കൂമാര്‍ സി, എം എസ് അനസ് ഹാജി, അസി. സെക്രട്ടറി മുഹമ്മദലി എന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, മുത്തുകോയ, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ്, എയര്‍ലൈന്‍സ് അധികൃതര്‍ പങ്കെടുത്തു.

പുലര്‍ച്ചെ നടന്ന ആദ്യ സംഘത്തിനുള്ള പ്രാര്‍ത്ഥന സംഗമത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീന്‍ കുട്ടി, മുഹമ്മദ് റാഫി. പി പി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, യു അബ്ദുല്‍ കരീം സംബന്ധിച്ചു.

Tags:    

Similar News