ഇതരസംസ്ഥാന മലയാളികൾ അതിർത്തിയിൽ എത്തുമ്പോൾ തന്നെ സൂക്ഷ്മമായ ക്രമീകരണമൊരുക്കും

പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കായിരിക്കും ഇതിന്റെ ഏകോപന ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Update: 2020-04-28 12:15 GMT

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് സൂക്ഷ്മമായ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കായിരിക്കും ഇതിന്റെ ഏകോപന ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വകുപ്പുകളുമായും യോജിച്ചാകും ഇത് നടപ്പിലാക്കുക. മറ്റു സംസ്ഥാന സർക്കാരുകളുമായി ഏകോപനമുണ്ടാക്കും. 

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ സംസ്ഥാന അതിർത്തിയിൽ എത്തുമ്പോൾ തന്നെ പരിശോധനകൾക്കുള്ള സംവിധാനം ഒരുക്കും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈൻ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിർത്തികളിൽ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് നോർക്ക വഴിയുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. 

Tags:    

Similar News