കാംപസ് ഫ്രണ്ട് 14ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ ആലപ്പുഴയില്‍
2019-21 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും
ആലപ്പുഴ: 'ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 14ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആലപ്പുഴ പോപ്പി ഗ്രൗണ്ടിലെ ഫ്രീഡം ഫോര്‍ട്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് വൈകീട്ട് 3.30ന് കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വങ്ങള്‍ പങ്കെടുക്കുന്ന പൂര്‍വ നേതൃസംഗമം നടക്കും. 6.30ന് 'ഇശല്‍ പൂക്കുന്നിടം' അതിജീവന നിശ സംഘടിപ്പിക്കും. ഗായകന്‍ ഫിറോസ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 2നു വൈകീട്ട് 3.30ന് വിദ്യാര്‍ഥി റാലി ആരംഭിക്കും. ശേഷം ഫ്രീഡം ഫോര്‍ട്ടില്‍ നടക്കുന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും. ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുകയും ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നോണം ജയിലില്‍ കഴിയുകയും ചെയ്യുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്(അഹമ്മദാബാദ്) മുഖ്യാതിഥിയായി സംബന്ധിക്കും. പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, എ എസ് മുസമ്മില്‍ പങ്കെടുക്കും.
ഫെബ്രുവരി മൂന്നിന് ആലപ്പുഴ റൈബാന്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. 2019-21 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ജന. സെക്രട്ടറി എ എസ് മുസമ്മില്‍, സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അര്‍ഷാദ് എസ് പങ്കെടുക്കും.