സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുക: കാംപസ് ഫ്രണ്ട്
കാംപസ് ഫ്രണ്ടിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ടവരാണ് അക്രമത്തിന് പിന്നിലുള്ളത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഇരുട്ടിന്റെ മറവിലാണ് ആക്രമണം നടന്നിട്ടുള്ളത്. ഇത് അക്രമികളുടെ ഭീരുത്വം വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയരണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ എച്ച് അബ്ദുല്‍ ഹാദി. കാംപസ് ഫ്രണ്ടിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ടവരാണ് അക്രമത്തിന് പിന്നിലുള്ളത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഇരുട്ടിന്റെ മറവിലാണ് ആക്രമണം നടന്നിട്ടുള്ളത്. ഇത് അക്രമികളുടെ ഭീരുത്വം വ്യക്തമാക്കുന്നുണ്ട്. ഓഫിസിന് കേടുപാട് സംഭവിക്കുകയും ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.
ഒരു സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കുന്നത് ഗൗരവപരമായി കാണണം. ജനാധിപത്യ ആശയങ്ങളെയും സമീപനങ്ങളെയും ഭയപ്പെടുന്നവരാണ് ഇതിനുപിന്നില്‍. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി സമൂഹം ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ പോലിസ് അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യണം. വിഷയത്തില്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് തയ്യാറാവുകയും പ്രതികളെ തിരിച്ചറിഞ്ഞു ഉടന്‍തന്നെ നടപടിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.