എസ്എഫ്‌ഐ ആക്രമണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുന്നു: കാംപസ് ഫ്രണ്ട്

മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐയുടെ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസും ഡിപാര്‍ട്ട്‌മെന്റ് സീലും കണ്ടെടുത്ത സംഭവത്തില്‍ ഇത്‌വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കാത്തതിനാല്‍ കേസ് നടപടികളുമായി പോലിസ് മുന്നോട്ട് പോവാത്ത സ്ഥിതിയാണുള്ളത്.

Update: 2019-07-21 16:17 GMT

തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന എസ്എഫ്‌ഐയ്ക്ക് കുടപിടിക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉത്തരവാദിത്വപൂര്‍ണമായ ഇടപെടല്‍ നടത്താതെ പ്രതികളെയും പ്രസ്ഥാനത്തെയും ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐയുടെ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസും ഡിപാര്‍ട്ട്‌മെന്റ് സീലും കണ്ടെടുത്ത സംഭവത്തില്‍ ഇത്‌വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കാത്തതിനാല്‍ കേസ് നടപടികളുമായി പോലിസ് മുന്നോട്ട് പോവാത്ത സ്ഥിതിയാണുള്ളത്. മാത്രവുമല്ല അക്രമിസംഘങ്ങളുടെ താവളമായി എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ള യൂനിയന്‍ ഓഫിസ് അടച്ചു പൂട്ടി എന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് കെ ടി ജലീല്‍ ചെയ്തത്. ഈ രീതിയിലുള്ള പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അക്രമ സംഭവം നടന്ന സമയത്ത് ഒരു നടപടിക്കും മുതിരാതെ അക്രമികള്‍ക്ക് സഹായകരമായ നിലപാടെടുത്ത പ്രിന്‍സിപ്പലിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി കൈക്കൊള്ളേണ്ടതായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

Tags:    

Similar News