സ്വപ്‌നയ്ക്ക് ശമ്പളം കൊടുത്ത 19 ലക്ഷം തിരികെ നല്‍കില്ല; സര്‍ക്കാരിന്റെ ആവശ്യം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് തള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന് ശമ്പളമായി നല്‍കിയ തുക തിരിച്ചുനല്‍കാനാവില്ലെന്ന് ്രൈപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി). സംസ്ഥാന സര്‍ക്കാരിന് കീഴിലെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐടിഐഎല്‍) ആവശ്യമാണ് പിഡബ്ല്യുസി തള്ളിയത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുസി മറുപടി കത്ത് നല്‍കി.
വിഷയത്തില്‍ കെഎസ്‌കെടിഐഎല്‍ നിയമോപദേശം തേടി. സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്‌നാ സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായതോടെയാണ് ഇവരെ സ്‌പേസ് പാര്‍ക്കില്‍ നിന്ന് പിരിച്ചുവിടാനും തീരുമാനിച്ചത്. അതോടൊപ്പം തന്നെ കെ- ഫോണ്‍ പദ്ധതിയുടെ ഭാഗമായി പിഡബ്ല്യുസിക്ക് നല്‍കാനുള്ള ഒരുകോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.